പൊങ്കാല ഉത്സവം
നരിക്കുനി: തെച്ചോട്ട് പള്ളിയറക്കോട്ട ഭഗവതി ക്ഷേത്രം ഗുരുതി-വിഷു വിളക്ക് മഹോത്സവത്തിൻ്റെ ആരംഭം കുറിച്ച് ഭക്തർ ക്ഷേത്ര സന്നിധിയിൽ പൊങ്കാല അർപ്പിച്ചു. ക്ഷേത്ര തിരുമുറ്റത്ത് തയ്യാറാക്കിയ പ്രത്യേക പൊങ്കാല അടുപ്പിൽ നിന്ന് തന്ത്രി പൂക്കോട്ടില്ലത്ത് വാസുദേവൻ നമ്പൂതിരി അഗ്നി പകർന്നതോടെ പൊങ്കാലക്ക് തുടക്കമായി. വൈകിട്ട് മാതൃസമിതിയുടെ നേതൃത്വത്തിൽ പ്രാദേശിക കലാ പരിപാടികൾക്കൊപ്പം സാംസ്കാരിക സംഗമം നടക്കും. രണ്ടാം ദിവസമായ നാളെ മുദ്ര സ്കൂൾ ഓഫ് ഡാൻസിൻ്റെ നടനം മോഹനം, വ്യാഴാഴ്ച തൃക്കൈക്കുന്ന് ശ്രീ ശിവാ ഭജൻസിൻ്റെ നാമജപ ലഹരി, വെള്ളിയാഴ്ച തത്വമസി നൃത്ത വിദ്യാലയത്തിൻ്റെ നടന സന്ധ്യ, വീണക്കച്ചേരി, താലപ്പൊലി, തായമ്പക, ഗുരുതി വിഷുവിളക്ക് ചടങ്ങുകളും നടക്കുന്നതാണ്.


0 അഭിപ്രായങ്ങള്‍