ഭര്‍ത്താവിന്റെ സഹോദരിയെ ലക്ഷ്യം വെച്ചു, ഇരയായത് പന്ത്രണ്ടുകാരന്‍ അഹമ്മദ്
:21.04.2023
കൊയിലാണ്ടി: അരിക്കുളത്ത് ഐസ്‌ക്രീം നല്‍കി പന്ത്രണ്ടുകാരനെ കൊന്ന സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താന്‍ ലക്ഷ്യമിട്ടത് തന്റെ ഭര്‍ത്താവിന്റെ സഹോദരിയെ ആണെന്ന് പ്രതി താഹിറ പൊലീസിനോട് പറഞ്ഞു. എന്നാല്‍ അവര്‍ വീട്ടില്‍ ഇല്ലായിരുന്നു. തുടര്‍ന്നാണ് മകന്‍ അഹമ്മദ് ഐസ്‌ക്രീം കഴിക്കുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തത്.
രണ്ട് കുടുംബങ്ങളും അടുത്തടുത്ത വീടുകളിലാണ് താമസം. താഹിറയ്ക്ക് ഭര്‍ത്താവിന്റെ സഹോദരിയോടുള്ള മുന്‍വൈരാഗ്യമാണ് കൃത്യത്തിലേക്ക് നയിച്ചത് എന്നാണ് നിഗമനം. മരിച്ച അഹമ്മദിന്റെ ഉമ്മയും സഹോദരങ്ങളും വീട്ടിലില്ലാത്തതിനാൽ കൂട്ട മരണം ഒഴിവായി എന്നാണ് നിഗമനം
,


0 അഭിപ്രായങ്ങള്‍