താമരശ്ശേരിയിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവാവിന് വെട്ടേറ്റു :-
20-04-2023
താമരശ്ശേരി : വട്ടക്കുണ്ട് പാലത്തിന് സമീപത്തെ തട്ടുകടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന യുവാവിന് വെട്ടേറ്റു. നരിക്കുനി കാരുകുളങ്ങര അപ്പൂസ് എന്ന് വിളിക്കുന്ന മൃദുൽ (24) നാണ് വെട്ടേറ്റത്. തലക്കും ദേഹത്തുമാണ് വെട്ടേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ,എന്നാൽ രക്തസ്രാവം നിലക്കാത്തതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴം രാത്രി ഒന്നര മണിയോടെയായിരുന്നു ആക്രമം ,തട്ടുകടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ താമരശ്ശേരി ഭാഗത്ത് നിന്നും കാറിൽ എത്തിയ പരപ്പൻ പൊയിൽ വാടിക്കൽ സ്വദേശി ബിജു എന്നയാളാണ് വെട്ടിയതെന്ന് മൃദുല്‍ പറഞ്ഞു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം,


0 അഭിപ്രായങ്ങള്‍