വൈദ്യുത ദുരുപയോഗം ഒഴിവാക്കണം, അമൂല്യമാണ്; സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മന്ത്രി :-
15-04-2023
തിരുവനന്തപുരം:- സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണ്. വേനല്‍ കടുത്തതോടെ വൈദ്യുതി ഉപഭോഗം ചരിത്രത്തില്‍ ആദ്യമായി 100 ദശലക്ഷം യൂണിറ്റ് കടന്നു. പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി.
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും കൂടിയ വൈദ്യുതി ഉപയോഗം 2022 ഏപ്രില്‍ 28 ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ഏറ്റവും കൂടിയ വൈദ്യുതി ആവശ്യകത 2022 ഏപ്രില്‍ 27 ന് രേഖപ്പെടുത്തിയ 4385 മെഗാവാട്ടും ആയിരുന്നു. എന്നാല്‍ ഈ ആഴ്ച പതിനൊന്നാം തീയതി മുതല്‍ വൈദ്യുതി ആവശ്യകതയും ഉപയോഗവും മുന്‍കാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് പോകുന്ന നിലയാണെന്ന് മന്ത്രി പറഞ്ഞു.
വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്നും, വൈദ്യുത ദുരുപയോഗം ഒഴിവാക്കണമെന്നും എല്ലാവരോടും അഭ്യർത്ഥിക്കുന്നു. വൈദ്യുതി അമൂല്യമാണ്, അത് ജാഗ്രതയോടെ ഉപയോഗിക്കാം മന്ത്രി കൃഷ്ണൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.


0 അഭിപ്രായങ്ങള്‍