എല്ലാം സൗജന്യമായി വിതരണം ചെയ്യുന്ന സംസ്‌കാരം അവസാനിപ്പിക്കണം: പ്രധാനമന്ത്രി
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 50-ലക്ഷത്തോളം ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്തത്. തുടർന്ന് ബൂത്ത് തലത്തിൽ പ്രചരണം ശക്തിപ്പെടുത്താനും സൗജന്യ വിതരണ സംസ്‌കാരത്തിനെതിരെ പോരാടാനും ബിജെപി പ്രവർത്തകരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
സൗജന്യ സംസ്‌കാരം നാടിനെ കടബാധ്യതയിലേക്ക് നയിക്കുമെന്നും ഇത് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ അടിമുടി ബാധിക്കുമെന്നും പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി
കോൺഗ്രസ് നൽകുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ അദ്ദേഹം വിമർശിച്ചു. ജനങ്ങൾക്കിടയിൽ സൗജന്യമായി വൈദ്യുതി, അരി, ധനസഹായം എന്നിവയുൾപ്പെടെയുള്ള കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ പറ്റി അദ്ദേഹം സംസാരിച്ചു. പാർട്ടിയുടെ കാലാവധി കാലഹരണപ്പെടുമ്പോൾ അത് നൽകുമെന്ന ഉറപ്പിന് അർത്ഥമില്ലാതാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇത്തരം സൗജന്യങ്ങൾ സംസ്ഥാനങ്ങളിൽ കടബാധ്യതകൾ സൃഷ്ടിക്കും. ഇത് രാജ്യത്ത് സർക്കാരിന് കാര്യക്ഷമമല്ലാതെ പ്രവർത്തിക്കാനിടയാക്കുമെന്നും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. രാജ്യത്ത് ചില രാഷ്‌ട്രീയ പാർട്ടികൾ അധികാരത്തിലും അഴിമതിയിലുമായി പ്രവർത്തിക്കുന്നു. അതിനായി അവർ എല്ലാ മാർഗങ്ങളും സ്വീകരിക്കുന്നു. ഇവർ രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ചിന്തിക്കുന്നില്ല. കർണാടകയിലെ ഭാവി തലമുറ, യുവ തലമുറ, സ്ത്രീകൾ എന്നിവരെ പറ്റി ചിന്തിക്കുന്നില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞു.


0 അഭിപ്രായങ്ങള്‍