മണിപ്പൂരില്‍ 40 തീവ്രവാദികളെ വെടിവെച്ചുകൊന്നുവെന്ന് മുഖ്യമന്ത്രി
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മണിപ്പൂരില്‍ 40 തീവ്രവാദികളെ വെടിവെച്ചുകൊന്നുവെന്ന് മുഖ്യമന്ത്രി എന്‍ ബൈരണ്‍ സിംഗ് പറഞ്ഞു. മണിപ്പൂര്‍ പോലീസിലെ കമാന്‍ഡോകള്‍ ഇന്ന് മുതല്‍ തീവ്രവാദവിരുദ്ധ വേട്ട ആരംഭിക്കുകയായിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട ഓപറേഷനില്‍ 40 പേരെ കൊന്നതായി മുഖ്യമന്ത്രി അറിയിച്ചു
ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് ഇംഫാല്‍ താഴ് വാരത്തിന് ചുറ്റുമുള്ള അഞ്ച് പ്രദേശങ്ങള്‍ തീവ്രവാദികള്‍ ആക്രമിച്ചത്. സെക്മയ്, സുഗ്നു, കുംബി, ഫയംഗ്, സിറോയ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. എം -16, എ കെ- 47, സ്‌നൈപര്‍ തുടങ്ങിയ തോക്കുകളാണ് തീവ്രവാദികള്‍ സാധാരണക്കാര്‍ക്കെതിരെ ഉപയോഗിച്ചത്.
ഇവര്‍ നിരവധി ഗ്രാമങ്ങളിലെത്തി വീടുകള്‍ അഗ്നിക്കിരയാക്കി. സൈന്യത്തിന്റെയും മറ്റ് സുരക്ഷാ ഏജന്‍സികളുടെയും സഹകരണത്തിലാണ് ഓപറേഷന്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരുവുകളില്‍ മൃതദേഹങ്ങള്‍ കാണുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വംശീയ കലാപം മുതലെടുത്താണ് തീവ്രവാദികൾ ആക്രമണം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 അഭിപ്രായങ്ങള്‍