വിവാഹത്തിനെത്തിയ 5 വയസുകാരന്‍ ഓഡിറ്റോറിയത്തിലെ ഊഞ്ഞാലില്‍ നിന്ന് വീണു മരിച്ചു.


01.05.2023



ഓമശ്ശേരി: - അമ്പലക്കണ്ടിയില്‍ ഓഡിറ്റോറിയത്തില്‍ വിവാഹത്തിന് എത്തിയ 5 വയസ്സുകാരന്‍ ഊഞ്ഞാലില്‍ നിന്ന് വീണ് മരിച്ചു,


മാവൂര്‍ ആശാരി പുല്‍പറമ്പ് മുസ്തഫയുടെ മകന്‍ മുഹമ്മദ് നഹല്‍ (5) ആണ് മരിച്ചത്. ഓമശ്ശേരി അമ്പലക്കണ്ടിയിലെ സ്നേഹതീരം ഓഡിറ്റോറിയത്തില്‍ ഇന്ന് (1/05/23) ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ ഊഞ്ഞാലില്‍ നിന്ന് തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാായില്ല.