മുതിർന്ന സിപിഎം നേതാവും എംഎൽഎയുമായിരുന്ന എം ചന്ദ്രൻ അന്തരിച്ചു
:01.05.2023
പാലക്കാട് :-ജില്ലയിലെ മുതിർന്ന സിപിഎം നേതാവ് എം ചന്ദ്രൻ (77) അന്തരിച്ചു. ഏറെ കാലമായി അർബുദ രോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 1/O5/23 ന് വൈകീട്ടോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
2006 മുതൽ 2016 വരെ ആലത്തൂരിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു ഇദ്ദേഹം. സിപിഎം മുൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ അദ്ദേഹം 1987 മുതൽ 1998 വരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്.
എം കൃഷ്ണന്റേയും ,കെ പി അമ്മുക്കുട്ടിയുടെയും മകനായി 1946 ജൂലൈ 15 നു ആനക്കരയിൽ ജനിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കെഎസ്എഫിലൂടെ അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചു.


0 അഭിപ്രായങ്ങള്‍