സർക്കാർ വാഹനങ്ങൾക്ക് ഇനി കെ എൽ 99; പ്രത്യേക നമ്പർ നൽകാൻ തീരുമാനമായി :-


11.05.2023


തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ നൽകാൻ തീരുമാനമായി. കെഎസ്ആർടിസിക്ക് കെ എൽ 15 നൽകിയ പോലെ സർക്കാർ വാഹനങ്ങൾക്ക് കെ എൽ 99 നൽകാനാണ് തീരുമാനം. വിശദാംശങ്ങൾ വ്യക്തമാക്കി ഉത്തരവ് ഉടൻ ഇറങ്ങുമെന്നും റിപ്പോർട്ട് ചെയ്യുന്നു.


കെഎൽ 99 എ സർക്കാർ വകുപ്പുകൾക്കും, കെഎൽ 99 ബി സംസ്ഥാനത്തെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും, കെഎൽ 99 സി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും, കെഎൽ 99 ഡി പൊതുമേഖലാ സ്ഥാപനങ്ങൾക്കും നൽകുമെന്നാണ് റിപ്പോർട്ട്. വാഹനങ്ങളുടെ റജിസ്ട്രേഷനായി പ്രത്യേക ഓഫിസ് തുറക്കുമെന്നും റിപ്പോർട്ടുകളുണ്ട്.