കോളജ് ഹോസ്റ്റലില്‍ പെണ്‍കുട്ടിയെ സഹപാഠി പൊള്ളലേല്‍പ്പിച്ചു

▂▂▂▂▂▂▂▂▂▂▂▂▂▂▂▂



കോളജ് ഹോസ്റ്റല്‍ മുറിയില്‍ സഹപാഠി പെണ്‍കുട്ടിയെ പൊള്ളലേല്‍പ്പിച്ചു.


വെള്ളായണി കാര്‍ഷിക കോളജ് ഹോസ്റ്റലിലാണു സംഭവം. ആന്ധ്രാ സ്വദേശിനിയായ പെണ്‍കുട്ടിയെ ആന്ധ്രയില്‍ നിന്നുള്ള മറ്റൊരു പെണ്‍കുട്ടിയാണ് പൊള്ളിച്ചതെന്നാണു വിവരം.

രണ്ടുപേരും ഹോസ്റ്റലില്‍ ഒരു മുറിയിലായിരുന്നു താമസം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സമിതിയെ കോളജ് അധികൃതര്‍ നിയമിച്ചു.


കോളജ് അധികൃതര്‍ നല്‍കിയ പരാതിയില്‍ തിരുവല്ലം പോലീസ് നടപടികള്‍ ആരംഭിച്ചു. ആക്രമണത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല.