വി.എൻ.എ. റസാഖിനെ അനുസ്മരിച്ചു


നരിക്കുനി : തന്റെ ശരീരത്തെ രോഗo കീഴ്പ്പെടുത്തുംമ്പോഴും സഹജീവികളേയും സമൂഹത്തിന്റേയും നൻമയ്ക്ക് വേണ്ടി പ്രവർത്തിച്ച മനുഷ്യ സ്നേഹിയായ നേതാവായിരുന്നു വി .എൻ .എ.റസാഖ് തന്റെ മുൻപിൽ വരുന്ന പ്രശ്നങ്ങൾ ന്യായമാണെന്ന് ബോധ്യപ്പെട്ടാൽ അത് പരിഹരിക്കാൻ ഏതറ്റം വരേയും പോകുന്ന റസാഖിന്റെ അഭാവം നരിക്കുനിക്ക് വലിയ നഷ്ടമാണെന്ന് ടി.വി. ബാലൻ അനുസ്മരിച്ചു റസാഖ് അനുസ്മരണ പരിപാടി നരിക്കുനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം അഡ്വ: പി ഗവാസ്, അജയ് ആവള പി.സി തോമസ് എന്നിവർ സംസാരിച്ചു എം.ശിവാനന്ദൻ , അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇ.ടി. മനോജ് സ്വാഗതവും, റെയ്ൻസ് ലാൽ നന്ദിയും പറഞ്ഞു