കിഴക്കോത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു :-
30.05.2023.
കിഴക്കോത്ത്: - ഇടിമിന്നലേറ്റ് യുവതി മരിച്ചു. കിഴക്കോത്ത് പതിനാലാം വാർഡ് കണ്ടിയിൽ മീത്തൽ കോളനിയിലെ കാരമ്പാറമ്മൽ നെല്ലാങ്കണ്ടി വീട്ടിൽ പ്രകാശന്റെ ഭാര്യ ഷീബ (42) ആണ് മരിച്ചത് ,30/05/23 ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം,വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഷീബ മിന്നലേറ്റ് വീഴുകയായിരുന്നു. പിതാവ് :- ഒഴലക്കുന്ന് കാരം പാറമ്മൽ പരേതനായ സ്വാമി ,
സമീപ പ്രദേശമായ ആവിലോറയിൽ സ്ത്രീക്ക് ഇടിമിന്നലേറ്റു. ആവിലോറ ചെവിടംപാറക്കൽ ജമീല(58)ക്കാണ് മിന്നലേറ്റത്.



0 അഭിപ്രായങ്ങള്‍