ഉള്ളിയേരിയിൽ  നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചു മടവൂർ സ്വദേശികളായ മുത്തച്ഛനും, പേരക്കുട്ടിയും മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്,


03.05 .2023. 

  

ബാലുശ്ശേരി :- നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മതിലില്‍ ഇടിച്ച് രണ്ടുമരണം. കാര്‍ യാത്രക്കാരായ  മുത്തച്ഛനും, പേരക്കുട്ടിയുമാണ് മരിച്ചത്. മടവൂര്‍ കാവാട്ട് പറമ്പത്ത് സദാനന്ദന്‍ (67), മകന്റെ മകന്‍ ധന്‍ജിത്ത് (7) എന്നിവരാണ് മരിച്ചത്. അഞ്ചു പേര്‍ക്ക് പരിക്കേറ്റു.


ഉച്ചയ്ക്ക് 12 മണിയോടെ ബാലുശേരി - കൊയിലാണ്ടി സംസ്ഥാന പാതയില്‍ ഉള്ളിയേരിക്കു സമീപമാണ് അപകടം. മടവൂരില്‍ നിന്ന് പുറപ്പെട്ട കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു. സദാനന്ദന്റെ മകളുടെ ഗൃഹപ്രവേശന ചടങ്ങുമായി ബന്ധപ്പെട്ട് പോകുമ്പോഴാണ് അപകടം നടന്നത്. വാഹനത്തില്‍ ഇരുവര്‍ക്കുമൊപ്പം അഞ്ചുപേര്‍ കൂടി ഉണ്ടായിരുന്നു. 

സദാനന്ദനെയും, കൊച്ചുമകന്‍ ധന്‍ജിത്തിനെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  അപകടത്തില്‍ പരിക്കേറ്റ മറ്റ് അഞ്ചുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന്റെ നിയന്ത്രണം വിടാനുള്ള കാരണം വ്യക്തമല്ല

,