ചേളന്നൂരിൽ ബോട്ടുകളിൽ സുരക്ഷ പരിശോധന നടത്തി
ചേളന്നൂർ.. ടൂറിസ്റ്റ് കേന്ദ്രമായ ഓളോപ്പാറ അകലാ പുഴയിലെ ബോട്ടുകളിൽ ADM പി.മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് സിക്രട്ടറി മനോജ് കുമാർ കൂടാതെ ബന്ധപ്പെട്ട പോർട്ട് ഉദ്യോഗസ്ഥരും, കാക്കൂർപോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്.ഇത് പൂർണ്ണമായു പോർട്ടിന്റെ അധീനതയിൽ ആയതിനാൽ ലൈസൻസുള്ള വ്യക്തികൾ തന്നെയാണ് ബോട്ട് ഓടിക്കുന്നതെന്നുൾപ്പെടെ കൃത്യമായ മേൽ നേട്ടത്തിനു നടപടി എടുക്കാനു അധികാരമുള്ള പോർട്ട് ഉദ്യോഗസ്ഥരുടെ അഭാവമാണ് ഈ മേഖലയിലെ ഏറ്റവുപ്രധാന പ്രശ്നം ഇതിന് പരിഹാരമുണ്ടായിരുന്നാൽ മാത്രമേ ഇത്തരം പരിശോധകൾ ഗുണപ്രദമാവുകയുള്ളു. പരിശോധന പ്രകാരം നിയമ വിരുദ്ധമായ നടപടികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു അവർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്നു പോർട്ട് അധികൃതർ അറിയിച്ചു

0 അഭിപ്രായങ്ങള്‍