നരിക്കുനി ഗ്രാമ പഞ്ചായത്തിലെ പാലങ്ങാട് ജനകീയാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉൽഘാടനം ചെയ്തു.
നരിക്കുനി ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന പാലങ്ങാട് കുടുംബക്ഷേമ ഉപ കേന്ദ്രത്തെ ജനകീയ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിന്റെ ഉൽഘാടനമാണ് നടന്നത്.ആരോഗ്യ വനിത ശിശു വികസന മന്ത്രി വീണാ ജോർജ്ജിൻ്റ അധ്യക്ഷതയിൽ നടന്ന ഓൺലൈൻ ചടങ്ങിന് ശേഷം പ്രാദേശികമായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് .സി.കെ.സലീമിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിൽകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു ,ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പൻ കണ്ടി,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി പുല്ലങ്കണ്ടി,ജില്ലാ പഞ്ചായത്ത് മെമ്പർ ഐ .പി രാജേഷ്,ബ്ലോക്ക് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ ർജാസ് കുനിയിൽ, ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ജൗഹർ പൂമംഗലം, വാർഡ് മെമ്പർമാരായ രാജു.ടി, ഷറീന.കെ.എം, മിനി വി.പി, ' സുബൈദ കെ.കെ, മജീദ് ടി.പി, സുനിൽ കുമാർ, മൊയ്തി നെരോത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധി കളായ സി.മാധവൻ മാസ്റ്റർ , ഇക്ബാൽ ഒ.പി, പി.സി മുഹമ്മദ് മാസ്റ്റർ,.വി.ബാബു, എൻ ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
മെഡിക്കൽ ഓഫീസർ ഡോ: രൂപ ഇ കെ സ്വാഗതവും ,പ്രോഗ്രാം കമ്മിറ്റി കൺവീനർ ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു.
ജെ.എച്ച് ഐ ഷറഫുദ്ധീൻ വി റിപ്പോർട്ട് അവതരിപ്പിച്ചു.
ക്യാമ്പിൻ്റെ ഭാഗമായി നടന്ന ആരോഗ്യ മേളയിൽ വിവ, എൻ സി ഡി ,കാൻസർ സക്രീനിംഗ് ക്യാമ്പുകൾ, ബോധവത്കരണ ക്ലാസ്സുകൾ എന്നിവ നടത്തി.


0 അഭിപ്രായങ്ങള്‍