ചായ കുടിക്കുന്നതിനിടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ചു; വയോധികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം തൃശൂരില്‍

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


തൃശൂരില്‍ വയോധികന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു.

മരോട്ടിച്ചാലില്‍ സ്വദേശി ഏലിയാസിന്റെ ഫോണാണ് ചായക്കടയില്‍ വെച്ച് ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന് പൊട്ടിത്തെറിച്ചത്. തൃശൂര്‍ ജില്ലയിലെ മരോട്ടിച്ചാലില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. ചായകുടിക്കുന്നതിനിടെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് തീ ആളിപ്പടരുകയായിരുന്നു. ഉടന്‍ തന്നെ തീ തല്ലിക്കെടുത്തിയതിനാല്‍ ഏലിയാസിന് അപായമൊന്നും ഉണ്ടായില്ല.


ഏലിയാസ് വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ബാറ്ററി പൊട്ടിത്തെറിച്ചതാകാം അപകടമുണ്ടാകാന്‍ കാരണം.ഒരു കൊല്ലം മുമ്പ് 1000 രൂപയ്ക്ക് വാങ്ങിയ ഫോണാണെന്നും ഐ ടെല്‍ എന്നാണ് കമ്പനിയുടെ പേരെന്നും വാറണ്ടി ഇല്ലായിരുന്നുവെന്നും ഏലിയാസ് പറഞ്ഞു.