ചുരത്തിൽ വാഹനാപകടം: പരിക്കേറ്റ സ്ത്രീ മരണപ്പെട്ടു :-
21.05.2023
അടിവാരം :വയനാട് ചുരത്തിലെ ഒന്നാം വളവിന് സമീപം വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ സ്ത്രീ മരണപ്പെട്ടു. കൊടുവള്ളി പാലകുറ്റി സ്വദേശിയായ ഹനീഫയുടെ ഭാര്യ സക്കീന ബാനു ആണ് മരണപ്പെട്ടത്. കുട്ടിക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് അപകടം സംഭവിച്ചത്,
മരവും കയറ്റി ചുരം ഇറങ്ങി വന്ന ദോസ്ത് വാനും അടിവാരം ഭാഗത്തുനിന്നും
വന്ന കൊടുവള്ളി സ്വദേശികളായ കുടുംബം സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.


0 അഭിപ്രായങ്ങള്‍