നരിക്കുനി പഞ്ചായത്ത്
കുടുംബശ്രീ CDS ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി മെയ് 3, 4 ദിവസങ്ങളിൽ (നാളെയും മറ്റന്നാളും )നടക്കുന്ന കലോത്സവ പരിപാടിയുടെ ഉദ്ഘാടനം നാളെ രാവിലെ കൃത്യം 10 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. സലീമിന്റെ അദ്ധ്യക്ഷതയിൽ ബി.പി മൊയ്ദീൻ സേവ കേന്ദ്രം ഡയറക്ടർ കാഞ്ചനമാല നിർവ്വഹിക്കും.
കൊടുവള്ളി റോഡിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ രണ്ട് ദിവസങ്ങളിലായി കുടുംബശ്രീ അംഗങ്ങളും ഓക്സിലറി അംഗങ്ങളും ബാലസഭ കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ നടക്കും
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിൽകുമാർ ,ജില്ലാ പഞ്ചായത്ത് അംഗം ഐ പി രാജേഷ്,തുടങ്ങി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും

0 അഭിപ്രായങ്ങള്‍