കേരളത്തിൽ വലിയ പെരുന്നാൾ 29 ന് വ്യാഴാഴ്ച


18.06.2023


മാസം കണ്ടതായി വിശ്വാസ യോഗ്യമായ വിവരം ലഭിക്കാത്തതിനാൽ നാളെ ദുൽഖഅദ് 30 പൂർത്തിയാക്കി 20.6.2023 ചൊവ്വ ദുൽഹിജ്ജ 1 ആയും അതനുസരിച്ച് ബലിപെരുന്നാൾ 29.6.2023 വ്യാഴം ആയിരിക്കുമെന്ന് ഖാളിമാരായ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ ,പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ,ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ,സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി എന്നിവർ അറിയിച്ചു.