നരിക്കുനിയിൽ ബൈക്ക് അപകടം. ടയർ പൊട്ടി സ്ത്രീ മരണപ്പെട്ടു -


19/06/2023


നരിക്കുനി: പടനിലം റോഡിൽ വെള്ളാരം കണ്ടിയിൽ ഇറക്കത്തിൽ ബൈക്ക് അപകടത്തിൽ വയനാട് വടുവഞ്ചാൽ പത്തായപുരക്കൽ  ആയിഷ (66) മരണപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. നരിക്കുനി തിരുവല്ലൂർ പൊയിലിലെ സ്വന്തം വീട്ടിൽ നിന്ന് സഹോദരനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ ടയർ പഞ്ചറായി ബൈക്ക് മറിയുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ആയിഷയെ ഉടൻ തന്നെ കൊടുവള്ളി കിംസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.


തോളെല്ലിനും, നട്ടെല്ലിനും  സാരമായി പരിക്കേറ്റ സഹോദരൻ സി പി ബഷീറിനെ (പോപുലാർ ഗ്രാനൈറ്റ് നരിക്കുനി) കോഴിക്കോട് സഹകരണ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു,ഭർത്താവ്: പരേതനായ അബ്ദുറഹിമാൻ   ,   മക്കൾ -ശംസുദ്ദീൻ, സുബൈദ, മരുമക്കൾ: മുഹമ്മദ് (മേപ്പാടി) , ഷറഫുന്നിസ,

സഹോദരങ്ങൾ:-

പരേതനായ അബ്ദുൽ അ

സീസ്- ,ബഷീർ (പോപ്പുലർ

ഗ്രേനെറ്റ്‌ നരിക്കുനി ) ,

നഫീസ (മടവൂർ) , സുലൈഖ

(കാവും പൊയിൽ) , സഫിയ

(കുറ്റിക്കാട്ടൂർ) , ഷരീഫ. (മടവൂർ) ,മയ്യത്ത് നമസ്ക്കാരം 20/06/23 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് രാംപൊയിൽ ജുമാ മസ്ജിദിലും ,വൈകുന്നേരം 3 മണിക്ക് വയനാട്ടിലും നടക്കും ,