മെഡിക്കല്‍ രംഗത്ത് വിജയത്തിളക്കവുമായി വീണ്ടും

സി.എം സെന്റര്‍ ഐഫര്‍ അക്കാദമി


മടവൂര്‍ : പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങളുടെ നൂറു കൂട്ടം കഥകള്‍ പറയാനുള്ള മടവൂര്‍ സി.എം സെന്ററിന് ഈ വര്‍ഷവും അഭിമാനകരമായ മുന്നേറ്റം കാഴ്ച വെക്കാന്‍ സാധിച്ചു. ധാര്‍മ്മിക ബോധമുള്ള പ്രൊഫഷണലുകള്‍ എന്ന ലക്ഷ്യത്തോടെ സി.എം സെന്റര്‍ ആരംഭം കുറിച്ച ഐഫര്‍ അക്കാദമി വിദ്യാഭ്യാസ രംഗത്ത് വേറിട്ട്  സഞ്ചരിക്കുന്ന ഒരു സ്ഥാപനമാണ്. കഴിഞ്ഞ കാലങ്ങളില്‍ സമൂഹത്തിലെ താഴെ തട്ടിലെ ജനവിഭാഗങ്ങളില്‍ നിന്ന് പ്രതിഭകളെ കണ്ടെത്തി ഉന്നതങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുവാന്‍ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.

 

ഈ വര്‍ഷം മടവൂര്‍ സി.എം സെന്റര്‍ ഐഫര്‍ അക്കാദമിയിലൂടെ അഞ്ച് പേർ എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുകയാണ്. ഡോ. ഹാഫിസ് മുഹമ്മദ് മുസ്തഫ (രായ്ച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്), ഡോ. ഷഹജാസ് പി സി (കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്), ഡോ. മുഹമ്മദ് ഷാഹിദ് (തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്), ഡോ. മുഹമ്മദ് ഷാമില്‍ (കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്), ഡോ. മുഹമ്മദ് ജസീം (കൊല്ലം അസീസിയ മെഡിക്കല്‍ കോളേജ്) 


വിജയികളെ സി.എം സെന്റര്‍ ജ. സെക്രട്ടറി ടി.കെ അബ്ദുറഹ്‌മാന്‍ ബാഖവി, മാനേജര്‍ മുസ്തഫ സഖാഫി മരഞ്ചാട്ടി, ഐഫര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ ജമാല്‍ ഓമശ്ശേരി, മറ്റു ഡയറക്ടര്‍മാര്‍ എന്നിവര്‍ അഭിനന്ദിച്ചു