ആരുടെയും സഹായത്തിന് കാത്ത് നിൽക്കാതെ അനന്തു മോൻ യാത്രയായി:-

നരിക്കുനി: - മുണ്ടുപാലം കീഴലത്ത് ഭരതൻ - ജിഷ ദമ്പതികളുടെ മകൻ അനന്തു അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു ,40 ലക്ഷം രൂപ ചെലവ് വരുന്ന മജ്ജ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു ,എന്നാൽ ഇത്രയും വലിയ തുക കുടുംബത്തിന് താങ്ങാൻ കഴിയാത്തതിനാൽ വാർഡ് മെമ്പർ കൺവീനറായി ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം നടത്തി വരികയായിരുന്നു ,ഈ സഹായത്തിന് കാത്തു നിൽക്കാതെ നാട്ടുകാരെ കണ്ണീരിലാഴ്ത്തി മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പട്ടു ''നരിക്കുനി ഗവ: ഹയർസെക്കണ്ടറി സ്ക്കൂൾ +2 വിദ്യാർത്ഥിയായിരുന്നു ,അനന്തുവിനോടുള്ള ആദര സൂചകമായി സ്ക്കൂളിന് അവധി പ്രഖ്യാപിച്ചു , ഇന്ന്(22/06/23) വ്യാഴം 11 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്ക്കാരം നടക്കും ,