ജ്വല്ലറിയിൽനിന്ന് സ്വർണം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ.


04.06.2023. 


തിരൂരങ്ങാടി: ചെമ്മാട് ടൗണിലെ ജ്വല്ലറി യിൽനിന്ന് മൂന്ന് പവനോളം വരുന്ന സ്വർ ണം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. കോഴിക്കോട് കുരുവട്ടൂർ കോണോട്ട് 

സുബൈദയെ (50) ആണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് 23ന് ജ്വല്ലറിയിൽ സ്വർണം വാങ്ങാൻ എന്ന വ്യാജേന എത്തി ആഭരണം കവരുകയാ യിരുന്നു. ജീവനക്കാർ സ്റ്റോക്കെടുത്തപ്പോൾ ആഭരണം കുറവ് കണ്ടപ്പോൾ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് പ്രതി സ്വർണം കൈക്കലാക്കുന്നത് കണ്ടെത്തിയത്.