പോക്സോ കേസിൽ ഒളിവിൽ പോയ  അധ്യാപകൻ റിമാൻ്റിലായി :-                                                                                                                                              


മടവൂർ :- പോക്സോ കേസിൽ ഒളിവിൽ പോയ അധ്യാപകൻ റിമാന്റിൽ.ചക്കാലക്കൽ  ഹൈസ്കൂളിലെ അധ്യാപകനായ മടവൂർ  രാംപൊയിൽ സ്വദേശിയായ നാട്ടിപ്പാറക്കൽ ഖലീലാണ് പോക്സോ കേസിൽ റിമാന്റിലായത്.ഒരു കുട്ടിയെ സ്കൂളിൽ മുറിക്കുള്ളിൽ വെച്ചും, വേറെ ഒരു കുട്ടികളെ  വയനാട്ടിൽ റിസോർട്ടിൽ  കൊണ്ടുപോയുമാണ്  പീഡിപ്പിച്ചത്.

രണ്ട് വർഷത്തോളമായി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്ന പ്രതിക്കെതിരെ നിലവിൽ പോലീസിൽ രണ്ട് കേസുകളാണുള്ളത്. ഇത് കൂടാതെ വിദ്യാർത്ഥികളും ,രക്ഷിതാക്കളും, വെവ്വേറെ പരാതികളുമുണ്ട്.


കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ 1 പരാതിപ്പെട്ടപ്പോൾ ഒളിവിൽ പോയ ഇയാൾ കോടതിയിൽ സ്വമേധയാ ഹാജരാകുകയായിരുന്നു.