ആടിനെ അഴിക്കാൻ പോയ യുവാക്കളെ പുലി ആക്രമിച്ചു: കഴുത്തിൽ മുറിവേറ്റ് പുലി ചത്ത നിലയിൽ :-

വയനാട്: വയനാട്ടിൽ പുലിയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്. തിരുനെല്ലിയിലെ ചേലൂര്‍ മണ്ണൂണ്ടി കോളനിയിലാണ് പുലിയുടെ ആക്രമണമുണ്ടായത്. ചേലൂര്‍ മണ്ണൂണ്ടി കോളനിയിലെ മാധവന്‍ (47), സഹോദരൻ രവി (32) എന്നിവര്‍ക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ പുലിയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. 


ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവമുണ്ടായത്. വനത്തിനടുത്ത് മേയാന്‍ വിട്ട ആടിനെ തിരികെ  കൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് പുലിയുടെ ആക്രമണം ഉണ്ടായത്.