കടയിൽ കയറി വ്യാപാരിക്കുനേരെ ആക്രമണം; നരിക്കുനിയിൽ വ്യാപാരികളുടെ പ്രതിഷേധ പ്രകടനം :-


നരിക്കുനി: നരിക്കുനി അങ്ങാടിയിൽ കടയിൽ കയറി വ്യാപാരിക്കുനേരെ ആക്രമണം. രാവിലെ കട വരാന്തയിൽ  വെച്ച്  പുകവലിച്ചത് ചോദ്യം ചെയ്ത സംഭവത്തിൽ വൈകീട്ട് എത്തി അക്രമണം നടത്തുകയായിരുന്നു വെന്ന് വ്യാപാരികൾ.. ഇതിൽ പ്രതിഷേധിച്ചു കൊണ്ട് നരിക്കുനി അങ്ങാടിയിൽ വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തി. ടി. കെ. അബ്ദുൽ സലാം, സത്യൻ. പി. കെ, മുഹമ്മദ്‌. കെ. പി, അബ്ദുൽ അസീസ്, സിദ്ധിക്ക്. വി എന്നിവർ നേതൃത്വം നൽകി,


കുമാരസ്വാമി റോഡിൽ ഗ്രാമീണ ബാങ്കിന് മുൻവശം ഇലക്ട്രോണിക് ഷോപ്പ് നടത്തുന്ന ജിതേഷിന് നേരെയാണ് ആക്രമണം. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇല്ലാത്ത പക്ഷം കൂടുതൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് നീങ്ങുമെന്നും വ്യാപാരികൾ പറഞ്ഞു.