മടവൂർ :   സ്കൂളിലേക്ക് പോകവെ റോഡിലെ മരക്കൊമ്പ് പൊട്ടി വീണ് അപകടത്തിൽ മരണപ്പെട്ട ഉള്ള്യേരി എ.യു.പി.സ്കൂൾ അധ്യാപകൻ മുഹമ്മദ് ശരീഫിന്റെ വീട് ബാലുശ്ശേരി MLA സച്ചിൻ ദേവ് സന്ദർശിച്ചു. മുഖ്യമന്ത്രിക്കുള്ള കുടുംബാംഗങ്ങളുടെ നിവേദനം അദ്ദേഹം ഏറ്റുവാങ്ങി.വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ശരീഫ് മാസ്റ്ററുടെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്നും അദ്ദേഹം കുടുംബാംഗങ്ങൾക്ക് ഉറപ്പു നൽകി.