ജനാധിപത്യത്തിൽ സംവാദത്തിനും ചർച്ചകൾക്കും അവസരം വേണം: (സ്പീകർ  എ.എന്‍ ശംസീര്‍)


നരിക്കുനി: -ജനാധിപത്യത്തിൽ ഡിബേറ്റ്, ഡിസ്കഷൻ, വിയോജിപ്പ് എന്നിവ പ്രധാനമാണെന്നും അത് നമ്മുടെ രാജ്യത്ത് ഇല്ലാതായിക്കൊണ്ടിരിക്കുയാണെന്നും നിലവിലെ രാജ്യത്തിന്റ ഭരണകൂടം ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുത്താണ് മുന്നോട്ട് പോകുന്നത്. എല്ലാവരുടേയും അഭിപ്രായം കേട്ട് എല്ലാവരേയും ഉൾക്കൊള്ളാനാണ് നമ്മുടെ ഭരണ ഘടന അനുച്ചേദിക്കുന്നതെന്നും ഭരണ ഘടന സംരക്ഷിക്കാൻ ഒന്നിച്ച് പോരാടണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഏക സിവില്‍കോഡ് ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്നതല്ലെന്നും  അതിനെതിരെ ഒന്നിച്ച് പോരാടണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

മടവൂര്‍ സി.എം സെന്ററിലെ എസ്സലന്‍ഷ്യ 23  പുതുതായി ആരംഭിക്കുന്ന സി.എം വുമണ്‍സ് അക്കാദമിയുടെ ബില്‍ഡിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം, ചടങ്ങില്‍ ഈ വര്‍ഷം എം.ബി.ബി.എസ്, പി.എച്ച്.ഡി, സി.എ, ബിടെക്, ജെ ആര്‍.എഫ് തുടങ്ങിയ പ്രഫഷണല്‍ കോഴ്‌സുകള്‍ പൂർത്തിയാക്കിയ 22 വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സി.എം സെന്ററിന്റെ വിദ്യഭ്യാസ മുന്നേറ്റത്തെ ഏറെ പ്രശംസനിയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുന്നമംഗലം നിയോജക മണ്ഡലം എം.എല്‍.എ പിടി.എ റഹീം അദ്ധ്യക്ഷതവഹിച്ചു. 

ചടങ്ങില്‍ എം കെ രാഘവന്‍ എംപി,  കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, ടി കെ അബ്ദുറഹ്‌മാന്‍ ബാഖവി, മുസ്തഫ സഖാഫി മരഞ്ചാട്ടി ,  മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടുക്കത്ത് രാഘവന്‍,  കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ദേവരാജന്‍,

ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. അലി അബ്ദുള്ള, K E M D E L ചെയര്‍മാന്‍   വായോളി മുഹമ്മദ് മാസ്റ്റര്‍, മലപ്പുറം കോപ്പറേറ്റീവ് സ്പിന്നിംഗ് ചെയര്‍മാന്‍ പി മുഹമ്മദ് യൂസഫ്, മടവൂർ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി കെ ഇ ചന്ദ്രന്‍, സന്തോഷ് മാസ്റ്റര്‍, പുറ്റാള്‍ മുഹമ്മദ്  സലീം ,  റിയാസ് ഖാന്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു,

സി.എം സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.കെ അബ്ദുറഹ്‌മാന്‍ ബാഖവി സ്വാഗതവും, ടി.കെ സൈനുദ്ധീന്‍ നന്ദിയും പറഞ്ഞു ,

ഫോട്ടോ :-മടവൂര്‍ സി.എം സെന്റര്‍ എക്‌സലന്‍ഷ്യ 23 കേരള നിയമസഭാ സ്പീകര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യുന്നു,