ആദ്യം ആധാർ - സമഗ്ര ആധാർ എൻറോൾമെന്റ് യജ്ഞത്തിന്റെ ആദ്യ ഘട്ട ക്യാമ്പുകൾ ജൂലായ് 23ന് (ഞായറാഴ്ച) നടക്കും.
ജില്ലയിലെ മുഴുവൻ ആളുകൾക്കും ആധാർ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തിൽ കോഴിക്കോട് ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി ഐടി മിഷൻ, വനിതാ ശിശു സംരക്ഷണം, ആരോഗ്യം, പോസ്റ്റൽ തുടങ്ങി മറ്റ് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് 'ആദ്യം ആധാർ '.
ആദ്യ ഘട്ടത്തിൽ 0 മുതൽ 5 വയസ്സ് വരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
അടിസ്ഥാന രേഖകളുടെ അപര്യാപ്തത മൂലം സർക്കാർ സേവനങ്ങൾ തടസ്സപ്പെടരുതെന്ന സർക്കാരിന്റെ പൊതുനയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ശ്രമത്തിന് ജില്ലയിൽ തുടക്കം കുറിച്ചിട്ടുള്ളത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വിപുലമായ ആധാർ എൻറോൾമെന്റ് യജ്ഞമാണിത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 226 ക്യാമ്പുകളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്.


0 അഭിപ്രായങ്ങള്‍