വൈദ്യുതി ജീവനക്കാരുടെ സമര സന്ദേശ ജാഥ.

സ്വാഗതസംഘം രൂപീകരിച്ചു.




നരിക്കുനി: കെ എസ് ഇ ബി സ്വകാര്യവൽക്കരിക്കാൻ ഉള്ള കേന്ദ്രസർക്കാർ നീക്കം തടയുക,  ടോട്ടക്സ് മാതൃകയിൽ സ്മാർട്ട്‌ മീറ്റർ പദ്ധതി നടപ്പിലാക്കാനുള്ള ബോർഡ്‌ മാനേജ്മെന്റ് നീക്കം നിർത്തിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്  നാഷണൽ കോഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് ആൻഡ് എൻജിനിയേഴ്‌സ്ന്റെ ആഭിമുഖ്യത്തിൽ ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് നരിക്കുനി ഓപ്പൺ സ്റ്റേജിൽ  നടക്കുന്ന സമരസന്ദേശ ജാഥ വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു. ഷിമിത്ത് ലാൽ ഉൽഘാടനം ചെയ്തു ,സി പി മധു ,അഭിലാഷ് ,സംസാരിച്ചു ,

  മനോജ്കുമാർ. കെ സ്വാഗതവും  ,ബാബു വിശദീകരണവും നടത്തി.  ഷംസുദ്ദീൻ  അധ്യക്ഷത വഹിച്ചു.


 സ്വാഗതസംഘം ഭാരവാഹികൾ: മിഥിലേഷ് കെ ( ചെയർമാൻ)

കെ പി. മോഹനൻ മാസ്റ്റർ ( വൈസ് ചെയർമാൻ),

 ഷംസുദ്ദീൻ ( കൺവീനർ)

 സലാം ( ജോ: കൺവീനർ)