വാവുബലി; തിരുനെല്ലി ക്ഷേത്ര പരിസരത്ത് ഇന്ന് ഗതാഗത നിയന്ത്രണങ്ങൾ.




തിരുനെല്ലി: കർക്കിടക വാവുബലിയോട് അനുബന്ധിച്ചു ഞായറാഴ്ച വൈകീട്ട് മൂന്ന് മുതൽ തിരുനെല്ലിയിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. തിരുനെല്ലി ക്ഷേത്ര പരിസരത്തും, റോഡ് സൈഡിലും പാർക്കിംഗ് അനുവദനീയമല്ല.


നിയന്ത്രണങ്ങൾ


 കാട്ടിക്കുളം വഴി സ്വകാര്യ വാഹനത്തിൽ വരുന്നവർ വാഹനങ്ങൾ കാട്ടിക്കുളത്ത് പാർക്ക് ചെയ്ത് കെ എസ് ആർ ടി സിയിൽ തിരുനെല്ലിയിലേക്ക് യാത്ര തുടരേണ്ടതാണ്.


തോൽപ്പെട്ടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ തെറ്റ് റോഡ് ഭാഗത്തു വാഹനം പാർക്ക് ചെയ്ത് കാട്ടിക്കുളത്ത് നിന്നും വരുന്ന കെ എസ് ആർ ടി സിയിൽ യാത്ര തുടരേണ്ടതാണ്.


തോൽപ്പെട്ടി, അപ്പപ്പാറ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ അപ്പപ്പാറ പാർക്ക് ചെയ്ത് കെ എസ് ആർ ടി സിയിൽ യാത്ര തുടരേണ്ടതാണ്.


കാട്ടിക്കുളത്ത് നിന്നും പനവല്ലി വഴി തിരുനെല്ലിയിലേക്ക് സ്വകാര്യ വാഹനങ്ങൾ അനുവദിക്കുന്നതല്ല.


തിരുനെല്ലി ക്ഷേത്ര പരിസരത്തുള്ള റിസോർട്ടുകൾ, ഗസ്റ്റ് ഹൗസുകൾ, സർക്കാർ അതിഥി മന്ദിരങ്ങൾ എന്നിവിടങ്ങളിൽ ബുക്ക് ചെയ്ത് വരുന്നവർ ബുക്കിങ് സംബന്ധിച്ച രേഖകൾ കാണിച്ച ശേഷം കാട്ടികുളത്ത് നിന്നും സ്വകാര്യ വാഹനത്തിൽ യാത്ര തുടരാവുന്നതാണ്.


കാട്ടിക്കുളത്ത് എത്തുന്ന സ്വകാര്യ വാഹനങ്ങൾ കാട്ടിക്കുളത്ത് പഞ്ചായത്ത് ഗ്രൗണ്ട്, ബാവലി റോഡ് സൈഡ്, സെന്റ് ജോർജ് ചർച്ച് ഗ്രൗണ്ട്, ജി.എച്ച്.എസ്.എസ്. ഗ്രൗണ്ട് എന്നിവിടങ്ങളിൽ വാഹനം പാർക്ക് ചെയ്യേണ്ടതാണ്.


 കാട്ടിക്കുളത്ത് നിർത്തിയിടുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക്, കാട്ടിക്കുളത്ത് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വിശ്രമത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളതാണ്.


 ബാവലി ഭാഗത്ത് നിന്നും തിരുനെല്ലിയിലേക്ക് വരുന്ന വാഹനങ്ങൾ ഭക്ത ജനങ്ങളെ കാട്ടിക്കുളത്ത് ഇറക്കിയ ശേഷം കാട്ടിക്കുളം-സെക്കന്റ് ഗേറ്റ് -ബാവലി റോഡ് സൈഡിഭാഗത്ത് പാർക്ക് ചെയ്യേണ്ടതാണ്.