ജവഹർ പൂമംഗലം നരിക്കുനി പഞ്ചായത്ത് പ്രസിഡണ്ടായേക്കും :-

നരിക്കുനി: -ജവഹർ പൂമംഗലം നരിക്കുനി പഞ്ചായത്ത് പ്രസിഡണ്ടാവാൻ സാധ്യത ,1997ൽ KSU ബാലജനസഖ്യം കുട്ടമ്പൂർ യൂണിറ്റ് പ്രസിഡണ്ട് ആയി തുടങ്ങി 2004  ൽ ksu കാക്കൂർ മണ്ഡലം പ്രസിഡൻ്റ് ,യൂത്ത് കോൺഗ്രസ് കാക്കൂർ മണ്ഡലം ജനറൽ സെക്രടറി ,രണ്ടായിരത്തി ആറിൽ കെ എസ് യു കൊടുവള്ളി നിയോജകമണ്ഡലം പ്രസിഡണ്ടായും  , 

2010നടന്ന യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ  മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുകയും തുടർന്ന് നടന്ന സംഘടന തെരഞ്ഞെടുപ്പുകളിൽ യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായും, നിയോജകമണ്ഡലം പ്രസിഡന്റായും, കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു,

 ഈ കഴിഞ്ഞ  പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒന്നാം വാർഡിൽ നിന്നും വൻ  ഭൂരിപക്ഷത്തിൽ 327 വോട്ട് ഭൂരിപക്ഷം നേടി നരിക്കുനി ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും, രണ്ടാം അങ്കത്തിൽ കോൺഗ്രസ് (എ) ലഭിച്ച നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തിലേക്ക്  പൂമംഗലം ജവഹറിന് സാധ്യത തെളിയുന്നു ,

 2023 ജൂൺ 30 മുസ്ലിം ലീഗിൻ്റെ കാലാവധി തീർന്നത് കാരണം ജൂലൈ 9 ന് നിലവിലുള്ള പ്രസിഡണ്ട് സി.കെ സലീം രാജി വെച്ചിരുന്നു ,പ്രസിഡണ്ട് സ്ഥാനം തീരുമാനമാകാത്തത് കാരണം തെരഞ്ഞെടുപ്പ് നീണ്ടുപോവുകയായിരുന്നു ,