കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) പ്രവർത്തക കൺവൻഷൻ.
നരിക്കുനി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) നരിക്കുനി യൂണിറ്റ് കൺവൻഷൻ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് KP സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. TA ആലിക്കോയ അധ്യക്ഷനായി. മുതിർന്ന പെൻഷൻകാരെ ആദരിക്കൽ, പുതിയ അംഗങ്ങളെ സ്വീകരിക്കൽ, ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കൽ എന്നീ ചടങ്ങുകൾ നടന്നു. ജില്ലാ കമ്മിറ്റി അംഗം K രാജൻ സംഘടനാ കാര്യങ്ങൾ അവതരിപ്പിച്ചു. PPA ലത്തീഫ്, P രാമൻകുട്ടി, KP അശോകൻ, T സരസ്വതി സംസാരിച്ചു. T സലാം മാസ്റ്റർ സ്വാഗതവും, PK രാധാമണി നന്ദിയും പറഞ്ഞു.
ഫോട്ടോ:-കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) നരിക്കുനി യൂണിറ്റ് കൺവൻഷൻ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് KP സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു


0 അഭിപ്രായങ്ങള്‍