അകാല ചരമം പ്രാപിച്ച പാറോ ൽ ബാബുവിന്റെ നിരാലംബംരായ കുടുംബത്തെ സഹായിക്കാൻ സുമനസ്സുകളായ നാട്ടുകാരിൽ നിന്നും സ്വരൂപിച്ച തുക എംകെ രാഘവൻ എം പി കുടുംബത്തിന് കൈമാറി. സഹായ കമ്മിറ്റി നിഷ മണങ്ങാട് അധ്യക്ഷത വഹിച്ചു. കൺവീനർ വി അഹമ്മദ്‌ കോയ സ്വാഗതം പറഞു. ട്രെഷറർ കോട്ടക്കൽ ഭാസ്കരൻ റിപ്പോർട്ടും വി അബ്ദുൽ അസീസ് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. കക്കൂർ ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി, ഷൈലേഷ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കെ മോഹനൻ, അഡ്വ ടി കെ ഉമ്മർ, സുനിൽ കുമാർ കെ പി, അശോകൻ പുന്നശ്ശേരി, നസിർ ടി കെ, വി അബ്ദുൽ ഹമീദ്, അശോകൻ ചെറുപ്പാറ, ലോഹിതാക്ഷൻ പി കെ, നാരായണൻ പി,ലത പുതിയേടത്തു, സുന്ദരേശൻ ചെട്ടിയാർ, എന്നിവർ പ്രസംഗിച്ചു. പ്രസാദ് കുമാർ സി ടി നന്ദി രേഖപെടുത്തി