അസ്മില മോൾക്ക് വേണ്ടി നാടൊരുമിക്കുന്നു..
പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ മലപുറം അപ്പുറത്ത് പൊയിൽ താമസിക്കുന്ന അനസിന്റെ ഭാര്യ 21 വയസ്സു മാത്രം പ്രായമുള്ള അസ്മില ഗുരുതരമായ മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ക്രിട്ടിക്കൽ ഐസിയുവിലാണ്.. അസ്മിലയുടെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി കരൾ മാറ്റി വെക്കണം.. നല്ല ചികിത്സ നൽകണം.. ഒരു വയസ്സുള്ള പൊന്നുമോളും അസ്മിലക്കുണ്ട്. സാധാരണ കുടുംബമായ ഇവർക്ക് ചികിത്സക്കുള്ള പണം കണ്ടെത്താൻ യാതൊരു മാർഗ്ഗവുമില്ല..😪 നമ്മളെപ്പോലുള്ള ആളുകൾ മാത്രമാണ് ഇനി ആകെയുള്ള പ്രതീക്ഷ.. 35 ലക്ഷത്തിന് മുകളിൽ സർജറിക്ക് കണ്ടെത്തണം... ഈ കൂട്ടായ്മ അതിനു വേണ്ടിയുള്ളതാണ്...എല്ലാത്തിനും അതീതമായി നമ്മുടെ മുമ്പിൽ അസ്മില മോൾ ചോദ്യചിഹ്നമായി നിൽക്കുകയാണ്... നാട് കൈകോർക്കേണ്ട സമയമാണ്..നമ്മളെല്ലാവരും ഒരുമിക്കണം.... നവമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഈ ദൗത്യത്തിൽ പങ്കാളിയായി ആ മോളുടെ ജീവൻ രക്ഷിക്കണം എന്ന താല്പര്യമുള്ളവരെ മാത്രം ആഡ് ചെയ്തു കൊണ്ടാണ് ഈ വലിയൊരു പ്രവർത്തനത്തിന് നേതൃത്വം കൊടുക്കാൻ പോകുന്നത്. ഒരുപാട് ഗ്രൂപ്പുകൾ നമ്മുടെ ഫോണിൽ ഉണ്ടാവും.. കുറച്ചുദിവസത്തേക്ക് എല്ലാവരും ഈ ഗ്രൂപ്പ് ഒന്ന് പിൻ ചെയ്യണേ.... നമുക്ക് ആർക്കും ഒറ്റയ്ക്ക് ഇത്രയും ഫണ്ട് കണ്ടെത്തുക സാധിക്കില്ല.... ആഡ് ചെയ്യുന്ന ആളുകൾ സജീവമായി ഇടപെടുക... നാടിനു വലിയ ഉത്തരവാദിത്തമുണ്ട്... നമുക്ക് ആകെയുള്ള പ്രതീക്ഷ പൊതുസമൂഹമാണ്... ഇതിൽ ആഡ് ചെയ്യപ്പെടുന്നവർ കൃത്യമായി ഉത്തരവാദിത്വം നിറവേറ്റണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്... എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ.... സ്നേഹത്തോടെ..
എന്ന്,
*അഡ്വ ഷമീർ കുന്നമംഗലം*
*മേലെടത്ത് അബ്ദുറഹ്മാൻ* ( ചെയർമാൻ)
*പി എം എ റഷീദ്* ( ജനറൽ കൺവീനർ)
*എം ഇ ജലീൽ* (ട്രെഷറർ )
*അയിഷ ബീവി* (വാർഡ് മെമ്പർ)


0 അഭിപ്രായങ്ങള്