ക്യൂരിയോ കോൺ- പ്ലാസ്മ എക്സിബിഷൻ -ലക്ഷ്യചേളന്നൂരുംപങ്കാളിയാവുന്നു


സെപ്റ്റംബർ 4 മുതൽ 8 വരെ കോഴിക്കോട് എൻ.ഐ.ടി യിൽനടക്കുന്നക്യുരികോൺപ്ലാസ്മഎക്സ്ബിഷനിൽ ചേളന്നൂർബ്ലോക്ക്പഞ്ചായത്തിലെ ലക്ഷ്യയുംനൂതനാശയങ്ങൾ അവതരിപ്പിക്കും.
ലോകത്തിലെ തന്നെ ശ്രദ്ധേയമായ ശാസ്ത്ര ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസർച്ച്ന്റെ നേതൃത്വത്തിൽ നടക്കുന്ന പ്ലാസ്മ എക്സിബിഷനും ജില്ലയിലെ അഡൽ ടിങ്കറിംഗ് ലാബുകൾ, എഡ്യൂമിഷൻ ഇന്നവേഷൻ ലാബുകളുള്ള വിദ്യാലയങ്ങളിലെയും ഇൻസ്പെയർ മനാക്കിൻറ ഭാഗമായി വേറിട്ട ആശയങ്ങൾ കണ്ടെത്തിയ വിദ്യാർത്ഥികളുടെയും ആശയങ്ങൾ ഷോക്കേസ് ചെയ്യാനും അവതരിപ്പിക്കാനുള്ള വേദിയും വിവിധ ശാസ്ത്ര മേഖലകളെ കുറിച്ചുള്ള സെമിനാറുകളും ഉൾപ്പെടുന്ന ശാസ്ത്ര വിരുന്നാണ് ക്യൂരിയോ കോണിന്റെ ഭാഗമായി നടക്കുന്നത്
 കോഴിക്കോട് എൻ.ഐ.ടി,ഫിസിക്സ് വിഭാഗം
ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ് ), ജില്ലാ ഭരണകൂടത്തിന്റെ കീഴിലുള്ള എഡ്യൂമിഷൻ, ജില്ലാ സയൻസ് ക്ലബ്, ഇ.ടി ക്ലബ്ബ് തുടങ്ങിയവയാണ് പഞ്ചദിന ശാസ്ത്ര വിരുന്നിന് നേതൃത്വം നൽകുന്നത്.

ചേളന്നൂർബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യ ടീമിനും ക്യുരിയോകോൺ എക്സിബിഷനിൽ പങ്കെടുക്കാൻഅവസരംലഭിച്ചതിൽസന്തോഷമുണ്ടെന്ന് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് കെ.പിസുനിൽകുമാർപറഞ്ഞു.സംസ്ഥാനത്ത്തന്നെ ആദ്യമായാണ് ഒരുബ്ലോക്ക്പഞ്ചായത്ത് ഇത്തരം  ഒരുനൂതനപദ്ധതിനടപ്പിലാക്കുന്നത്.

ബ്ലോക്ക്പഞ്ചായത്ത്പരിധിയിലുള്ള വിവിധവിദ്യാലയങ്ങളിൽനിന്നായി 19കുട്ടിശാസ്ത്രജ്ഞന്മാരാണ് അവരുടെനൂതനആശയങ്ങൾ അവതരിപ്പിക്കുന്നത്. ചേളന്നൂർ ബ്ലോക്കിന്റെപരിധിയിലുള്ള പഞ്ചായത്തുകളിലെ പൊതുജനങ്ങളുംഅവരുടെനൂതന നിർമിതികൾ പ്രദർശിപ്പിക്കും