നരിക്കുനി -കാരുകുളങ്ങരയിൽ‍ നിരവധി പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ, ജനം ഭീതിയിൽ:-


``21/09/2023```


നരിക്കുനി: കാരുകുളങ്ങരയില്‍ നിരവധി പേരെ കടിച്ച തെരുവ് നായക്ക് പേ -വിഷബാധ സ്ഥിരീകരിച്ചതോടെ ജനം ഭീതിയിൽ. പൂക്കോട് വെറ്റിനറി കോളേജില്‍ നടത്തിയ പരിശോധനയിലാണ് നായക്ക് പേ വിഷബാധയുള്ളതായി സ്ഥിരീകരിച്ചത് ,


ബുധനാഴ്ച  വൈകിട്ടാണ് നരിക്കുനി പഞ്ചായത്തിലെ 3, 4 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട കാരുകുളങ്ങര, മൂര്‍ഖന്‍കുണ്ട് പ്രദേശങ്ങളില്‍ ഓടി നടന്ന് ആളുകളേയും, പശു, ആട് തുടങ്ങിയ വളര്‍ത്തു മൃഗങ്ങളേയും, പൂച്ച ,കുറുക്കൻ ,പട്ടികളെയും കടിച്ചത്. സാരമായി പരിക്കേറ്റ ഏഴ് വയസ്സുകാരി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.