താമരശ്ശേരിയിൽ ഫ്ലാറ്റിൽ മോഷണം; പതിനഞ്ച് പവനും പണവും കവർന്നു:


17/09/2023


താമരശ്ശേരി:  താമരശ്ശേരി മിനി ബൈപ്പാസിലെ എം.കെ ഫ്ലാറ്റിലെ താമസക്കാരനായ മഹാരാഷ്ട്ര സ്വദേശി സഹദേവ് ബാബറിൻ്റെ മുറിയിൽ നിന്നുമാണ് 15 പവൻ സ്വർണവും, 80,000 രൂപയും കവർന്നത്. സഹദേവും, ഭാര്യയും വീട്ടിൽ തന്നെ ഉണ്ടായിരുന്ന സമയത്താണ് മോഷണം നടന്നത്. പണവും, സ്വർണവും സൂക്ഷിച്ച ബാഗ് അല്ലാതെ മറ്റൊരു സ്ഥലത്തും പരിശോധിച്ചതിൻ്റെ ലക്ഷണവുമില്ല.


ഈങ്ങാപ്പുഴയിൽ സ്വർണം ആസിഡ് ചെയ്യുന്ന സ്ഥാപനം നടത്തുന്ന ആളാണ് സഹദേവ്. പ്ലാറ്റിലെ താഴെ ന്ലയിലെ അവസാന മുറിയിലാണ് താമസം. മുൻഭാഗത്തേയും, പിൻഭാഗത്തേയും വാതിലുകൾ കുത്തി തുറന്നിട്ടില്ല. ജനലിനകത്തൂടെ കൈയിട്ട് വാതിൽ തുറന്ന്  അകത്ത് പ്രവേശിച്ചതാവാമെന്നാണ് നിഗമനം. താമരശ്ശേരി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.