കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ -


:17.09.2023


കെഎസ്ആർടിസി സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർ ഒഴിവിലേക്ക് 20 വരെ അപേക്ഷിക്കാം. www.kcmd.in കരാർ നിയമനം. നിലവിലെ കെഎസ്ആർടിസി ജീവനക്കാർക്കും അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ് ജയം. 30+ സീറ്റുള്ള യാത്രാവാഹനങ്ങളിൽ 5 വർഷ ഡ്രൈവിങ് പരിചയം. ഹെവി ഡ്രൈവിങ് ലൈസൻസ്. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിൽനിന്നു കണ്ടക്ടർ ലൈസൻസ് നേടണം. ഇംഗ്ലിഷും മലയാളവും എഴുതാനും വായിക്കാനും അറിയണം.


പ്രായം: 24–55. 


ശമ്പളം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധിക മണിക്കൂറിനു 130 രൂപ,


ഡ്രൈവിങ് ടെസ്റ്റും ഇന്റർവ്യൂവുമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർ ‘ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, കെഎസ്ആർടിസി–സ്വിഫ്റ്റ്’ എന്ന പേരിലെടുത്ത റീഫണ്ട് ചെയ്യുന്ന 30,000 രൂപയുടെ ഡിഡി സമർപ്പിക്കണം, കെഎസ്ആർടിസി ജീവനക്കാർക്കു ഡിപ്പോസിറ്റ് ഇല്ല.