നരിക്കുനിയിലെ ഭ്രാന്തൻ നായ പ്രശ്നം ; DYFI പ്രതിഷേധ പ്രകടനം നടത്തി   :-


 26.09.2023


നരിക്കുനി: നരിക്കുനിയിലും പരിസരപ്രദേശങ്ങളിലും  ഭീതിജനകമായ രീതിയിൽ ഭ്രാന്തൻ നായയുടെ പരാക്രമം ഉണ്ടായിട്ടും നിരുത്തരപരമായി പെരുമാറുന്ന നരിക്കുനി പഞ്ചായത്തിന്റെ അനാസ്ഥക്കെതിരെ ഡിവൈഎഫ്ഐ നരിക്കുനി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നരിക്കുനി അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. സെക്രട്ടറി കെ കെ വിമേഷ്, പ്രസിഡന്റ് ഫസലുറഹ്മാൻ, നിതിൻ പിഎം എന്നിവർ നേതൃത്വം നൽകി.    ഭ്രാന്തൻ നായയുടെ അക്രമണം മൂലം നരിക്കുനിയിൽ ആളുകൾ എത്തിച്ചേരാൻ ഭയപ്പെടുകയാണെന്നും, പഞ്ചായത്ത് ഭരണസമിതിയുടെ നിസ്സംഗത ഒഴിവാക്കി ജനങ്ങളുടെ ഭീതി അകറ്റാൻ എത്രയും വേഗം  പരിഹാരം കണ്ടില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം  നടത്തുമെന്നും ഡിവൈഎഫ്ഐ മുന്നറിയിപ്പ് നൽകി.