കേരള സര്‍ക്കാറിന് കീഴില്‍ സൗദിയില്‍ ജോലി; ഒരു ലക്ഷത്തിനടുത്ത് ശമ്പളം; നവംബര്‍ 2 ന് മുമ്പ് അപേക്ഷിക്കണം -
23/10/2023
റിയാദ്: വിദേശ ജോലി സ്വപ്‌നം കാണുന്ന മലയാളികള്‍ക്ക് വമ്പന്‍ തൊഴിലവസരമൊരുക്കി കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക്. കഴിഞ്ഞ കുറച്ച് നാളുകളായി പല യൂറപ്യന്‍ രാജ്യങ്ങളിലേക്കും നിരവധിയാളുകളെ റിക്രൂട്ട് ചെയ്ത ഒഡാപെക് ഇത്തവണ സൗദിയിലേക്കാണ് ജോലിയവസരവുമായി എത്തിയിരിക്കുന്നത്. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നഴ്‌സിങ് ജോലിക്കാണ് ആളെ ആവശ്യമുള്ളത്. വനിതകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
ബി.എസ്.സി നഴ്‌സിങ്/ PB.Bsc/ എം.എസ്.സി നഴ്‌സിങ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
കൂടാതെ നഴ്‌സിങ് മേഖലയില്‍ ഏറ്റവും കുറഞ്ഞത് രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയവും ഉണ്ടായിരിക്കണം.
4110 സൗദി റിയാലാണ് ശമ്പളം. (91,190 രൂപ) കൂടാതെ എക്‌സ്പീരിയന്‍സ് അലവന്‍സും കിട്ടും. മാത്രമല്ല താമസവും വിസയും സൗജന്യമായി ലഭിക്കും. മെഡിക്കല്‍ കവറേജും ഉണ്ടായിരിക്കും.
കാര്‍ഡിയാക് ഐ.സി.യു, ഡയാലിസിസ്, ജനറല്‍ നഴ്‌സിങ്, ഐ.സി.യു, ലേബര്‍ & ഡെലിവറി, മറ്റേണിറ്റി ഇ.ആര്‍, മറ്റേണിറ്റി ജനറല്‍, മെഡിക്കല്‍& സര്‍ജിക്കല്‍, നിയോനാറ്റല്‍ ഐ.സി.യു, ഓങ്കോളജി, ഓപ്പറേറ്റിങ് റൂം, ഓപ്പറേറ്റിങ് തിയേറ്റര്‍, പീഡിയാട്രിക് ഐ.സി.യു എന്നിവിടങ്ങളിലേക്കാണ് നിയമനം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആറ് മാസത്തിനുള്ളിലെടുത്ത പാസ്‌പോര്‍ട്ട്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കോപ്പി എന്നിവ സഹിതം gcc@odepc.in എന്ന സൈറ്റില്‍ നവംബര്‍ 2ന് മുമ്പായി അപേക്ഷിക്കണം.
ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം നവംബര്‍ 6 മുതല്‍ 8 വരെ മുംബൈയില്‍ വെച്ച് നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.odepc.net/campaign/femalebscnursesksa/

0 അഭിപ്രായങ്ങള്‍