M.D.M.A യുമായി കാക്കൂർ , ചേളന്നൂർ സ്വദേശികൾ അറസ്റ്റിൽ -
`
കാക്കൂർ :-
കോഴിക്കോട് ജില്ലയിൽ രണ്ടിടത്തു എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റിനർകോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ ലഹരി മരുന്നുമായി രണ്ടു പേർ അറസ്റ്റിൽ. കാക്കൂർ പിസി പാലം ചന്ദനചാലിൽ വീട്ടിൽ സി.സി.ആദർശ്.(29), ചേളന്നൂർ ഇരുവള്ളൂർ ചിറ്റടി പുറായിൽ വീട്ടിൽ അബു ഷഹമിൽ (26) എന്നിവരെയാണ് സർക്കിൾ ഇൻസ്പെക്ടർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കാക്കൂർ വില്ലേജിൽ പിസി പാലത്തെ ആദർശിന്റെ വീട്ടിൽ നടന്ന പരിശോധനയിൽ അകത്തു ഒളിപ്പിച്ചു വച്ച 6.05 ഗ്രാം എം.ഡി എംഎ എക്സൈസ് കണ്ടെടു ത്തു. തുടർന്നു ആദർശിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചേളന്നൂർ അരയൻകുളങ്ങര എൻകെ നഗർ ജംക്ഷനിലെ വെയ്റ്റിങ് ഷെഡിൽ നിന്നാണ് അബു ഷഹമിലിനെ പിടികൂടിയത്. പരിശോധനയിൽ പ്രതിയുടെ കൈവശം സൂ ക്ഷിച്ച 3.72 ഗ്രാം എംഡിഎംഎ എക്സൈസ് കണ്ടെടുത്തു. പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫിസർ യു.പി.മനോജ്കുമാർ, സിവിൽ എക്സൈസ് ഓഫിസർ മാരായ പി.വിപിൻ, പി.അജിത്ത്, ടി.ആർ.രശ്മി എന്നിവരും പങ്കെടുത്തു,


0 അഭിപ്രായങ്ങള്‍