കെ.എസ്.ഇ.ബി അറിയിപ്പ് :-
കാക്കൂർ: കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് കാക്കൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചീക്കിലോട് ഹെൽത്ത് സെന്റർ മുതൽ ചേളന്നൂർ സെക്ഷൻ പരിധിയിലെ പൂക്കോട്ടുമല ട്രാൻസ്ഫോർമർ വരെ നിർമ്മിച്ച 11 കെ വി ലൈനും അനുബന്ധ ഉപകരണങ്ങളും 26/10/2023 ന് വ്യാഴാഴ്ച രാവിലെ 11 മണി മുതൽ വൈദ്യുതി പ്രവഹിപ്പിച്ച് പരിശോധിക്കുന്നതും, 11 കെ വി ലൈനുകളിലും അനുബന്ധ ഉപകരണങ്ങളിലും വൈദ്യുതി പ്രവഹിപ്പിക്കുന്നതുമായിരിക്കും.
വൈദ്യുതി ലൈനുകൾ വലിക്കാൻ ഉപയോഗിച്ചിരിക്കുന്ന വൈദ്യുതി തൂണുകളിലും ,സ്റ്റേ വയറുകളിലും, യാതൊരാളുകളും സ്പർശിക്കാൻ പാടില്ലാത്തതും, വളർത്തു മൃഗങ്ങളെ കെട്ടുകയോ, വൈദ്യുതി പ്രതിഷ്ഠാപനങ്ങൾക്ക് നിശ്ചിത ദൂര പരിധിയിൽ വൃക്ഷ ലതാദികൾ വെച്ച് പിടിപ്പിക്കാനോ, വളർത്തുവാനോ പരസ്യ ബോർഡുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ കെട്ടുവാനോ പാടുള്ളതല്ല. മേൽ നിർദ്ദേശങ്ങൾ പാലിക്കാതെ സംഭവിക്കുന്ന അപകടങ്ങൾക്ക് കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് ഉത്തരവാദിയായിരിക്കുന്നതല്ലെന്ന് കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു


0 അഭിപ്രായങ്ങള്‍