നരിക്കുനിയിൽ വീണ്ടും തെരുവ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു:

:30-10-2023

നരിക്കുനി: മൂർഖൻകുണ്ട്, കാരുകുളങ്ങര പ്രദേശത്ത് ആക്രമണ സ്വഭാവം നടത്തിയ തെരുവ് നായക്ക് വീണ്ടും പേ വിഷബാധ സ്ഥിരീകരിച്ചു,

ഇന്നലെ രാവിലെ 9 മണിയോടെ പുളിക്കിൽ പാറ നിന്നും റോഡിലൂടെ ഓടുകയും ആക്രമണ സ്വഭാവം കാണിക്കുകയും ചെയ്ത നായയെ പിന്നീട്  മൂർഖൻകുണ്ട് പ്രദേശത്ത് പേ ഇളകി ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു, തുടർന്ന് വയനാട് വെറ്റിനറി ഹോസ്പിറ്റലിൽ കൊണ്ടുപോയി വിശദമായ പരിശോധന നടത്തുകയും പേ വിഷബാധ സ്വീകരിക്കുകയും ചെയ്തു, നരിക്കുനി പഞ്ചായത്തിൽ  ഒരു മാസത്തിനിടെ നാല് നായകൾക്കാണ് പേ വിഷബാധ സ്ഥിരീകരിച്ചത്, ആഴ്ചകൾക്ക് മുമ്പ് നരിക്കുനിയിൽ  ആറുപേർക്ക് പേവിഷയുള്ള നായയുടെ കടി ഏറ്റിരുന്നു,   തെരുവ് നായകൾ കൂടുതലുള്ളതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും, വളർത്തു മൃഗങ്ങൾക്ക് പേപ്പട്ടി കളുടെ കടിയേൽക്കാനുള്ള സാധ്യതയും കൂടുതലാണ് ,