നരിക്കുനി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന് അഭിമാന നേട്ടം :-
നരിക്കുനി: - നരിക്കുനി കുടുംബാരോഗ്യ കേന്ദ്രം ജില്ലയിലെ മികച്ച സ്ഥാപനങ്ങളിൽ ഒന്നായി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രോഗി സൗഹൃദവും, ഗുണമേന്മയുള്ളതുമായ ആശുപത്രികളെ കണ്ടെത്തുന്ന "കായകൽപ്" inspectionനിലാണ് തിരഞ്ഞെടുക്കപ്പെട്ടത്.
നരിക്കുനി ആശുപത്രിയുടെ സമീപകാല ചരിത്രങ്ങളിൽ ഇല്ലാത്ത നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.ഭൗതിക സാഹചര്യങ്ങൾ ഇനിയും ഒട്ടേറെ മെച്ചപ്പെടാൻ ഉണ്ടെങ്കിലും വളരെ നല്ല രീതിയിലുള്ള ചികിത്സ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ഏതാനും മാസങ്ങൾക്കു മുമ്പ് പുതിയ മെഡിക്കൽ ഓഫീസർ ആയി ചുമതലയേറ്റ ഡോക്ടർ ബേബി പ്രീതയുടെ നേതൃത്വത്തിൽ സഹപ്രവർത്തകരായ ഡോക്ടർമാരുടെയും, ആശുപത്രി ജീവനക്കാരുടെയും ആത്മാർത്ഥതയോടെയും അർപ്പണബോധത്തോടെയുമുള്ള പ്രവർത്തനം തുടങ്ങിയത് കൊണ്ടു മാത്രമാണ് ഈ ഒരു നേട്ടം കൈവരിക്കാൻ നരിക്കുനി ആശുപത്രിക്ക് കഴിഞ്ഞത് ,
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികളാണ് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയിരിക്കുന്നത്. CDMC (community desabilty management centre ) ,ജനറേറ്റർ, NCD കൗണ്ടർ , ഡെന്റെൽ എക്സറേ, ഒ.പി നവീകരണം, ഫണ്ടസ് ക്യാമറ, CCTV, നവീകരിച്ച പ്രവേശന കവാടം , ലാബ് ഉപകരണങ്ങൾ, പുതിയ 9 കമ്പ്യൂറട്ടറുകൾ, ലാപ് ടോപുകൾ, അത്യാവശ്യ ഘട്ടങ്ങളിൽ ആവശ്യമായി വരുന്ന മരുന്നുകൾ ,എന്നിവ ബ്ലോക്ക് ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുകയും ,ജീവനക്കാർക്ക് മതിയായ പരിശീലനം നൽകുകയും ചെയ്തു.


0 അഭിപ്രായങ്ങള്‍