ഓട്ടോഡ്രൈവർ മുഹമ്മദ് സാദിഖ് പിടിയിൽ:-
നരിക്കുനി: രാത്രികാലങ്ങളിൽ വീടുകളില്‍ ഒളിഞ്ഞു നോക്കി സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തുന്ന ഓട്ടോ ഡ്രൈവർ പിടിയിൽ. പന്നൂർ മേലെ പറയരുകണ്ടി മുഹമ്മദ് സാദിഖ് (34) ആണ് പിടിയിലായത്. നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
രാത്രിയിൽ വീടുകളിൽ കയറി ഒളിഞ്ഞിരുന്ന് സ്ത്രീകളുടെ ഫോട്ടോ എടുക്കുകയും, വീഡിയോ പകർത്തുകയുമാണ് മുഹമ്മദ് സാദിഖിന്റെ രീതി. വിവാഹം നടന്ന വീടുകളിൽ രാത്രി കയറുന്നത് പതിവാണെന്നും, സ്ത്രീകൾ കുളിക്കുന്നത് ഉൾപ്പെടെ നിരവധി ഫോട്ടോകൾ ഇയാളുടെ മൊബൈലിൽ നിന്ന് കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു.
ഓട്ടോ ഡ്രൈവറായ സാദിഖ് രാത്രിയിൽ പുതപ്പുകൊണ്ട് മൂടിപ്പുതച്ചാണ് വീടുകളിൽ കയറുന്നത്. വീടുകളിൽ അശ്ലീലമെഴുതി
കൊണ്ടിടുന്നതും ഇയാളുടെ പതിവാണ്. ശല്യം കാരണം സഹികെട്ട നാട്ടുകാർ സിസിടിവികൾ പരിശോധിച്ചപ്പോഴാണ് ആളെക്കുറിച്ച് ഏകദേശ വിവരം ലഭിക്കുന്നത്. ഇതിനു ശേഷം പ്രദേശത്തെ ഒരു വീട്ടിൽ രാത്രിയിൽ മൂടിപ്പുതച്ച് വന്നയാളെ നാട്ടുകാർ പിടിച്ചെങ്കിലും ഓടിരക്ഷപ്പെടുകയായിരുന്നു.
സാദിഖാണെന്ന് സംശയം തോന്നിയ നാട്ടുകാർ ഉടൻ തന്നെ അയാളുടെ വീട്ടിൽ പോയെങ്കിലും സാദിഖ് അവിടെ ഇല്ലായിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫും ചെയ്തിരുന്നു. തുടർന്ന് നാട്ടുകാർ സാദിഖിനെ പിടികൂടി കൊടുവള്ളി പൊലീസിൽ ഏല്പിക്കുകയായിരുന്നു.ഇതോടെ എല്ലാം തെളിയുകയായിരുന്നു ,

0 അഭിപ്രായങ്ങള്‍