ബീവറേജസ് ഔട്ട്ലറ്റ് അടച്ചു പൂട്ടുക: അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി എസ്.ഐ.ഒ
നരിക്കുനി: നരിക്കുനിയിലെ സ്വൈര്യ ജീവിതം താറുമാറാക്കിയ ബീവറേജസ് ഔട്ട്ലറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടും പ്രസ്തുത വിഷയത്തിൽ അനിശ്ചിതകാല സമരം നടത്തുന്ന ജനകീയ കമ്മറ്റി പോരാളികൾക്ക് ഐക്യദാർഢ്യമറിയിച്ചും എസ്.ഐ.ഒ നരിക്കുനി യൂനിറ്റിൻ്റെ നേതൃത്വത്തിൽ നരിക്കുനി ടൗണിൽ പ്രകടനം സംഘടിപ്പിച്ചു. അനിശ്ചിതകാല സമരവേദിയിൽ സമാപിച്ച പ്രകടനാനന്തരം എസ്.ഐ.ഒ ജില്ലാ സെക്രട്ടറിയേറ്റംഗം മിൻഹാജ് ചെറുവറ്റ സമര പോരാളികൾക്ക് ഐക്യദാർഢ്യമറിയിച്ച് സംസാരിച്ചു. എസ്.ഐ.ഒ കുന്ദമംഗലം ഏരിയാ പ്രസിഡൻ്റ് അബ്ദുൽ ബാസിത്ത് ആശംസകളർപ്പിച്ചു. പ്രതിഷേധ പ്രകടനത്തിന് ഫിർജാസ് ചെമ്പക്കുന്ന്, സി.പി ഷാഹീൻ അഹ്മദ്, റൻതീസ് എന്നിവർ നേതൃത്വം നൽകി.

0 അഭിപ്രായങ്ങള്‍