ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് 

നരിക്കുനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നാളെ തുടക്കം:-


നരിക്കുനി : കൊടുവള്ളി ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് നരിക്കുനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നാളെ തിങ്കളാഴ്ച (20-11-2023) ന് തുടക്കം കുറിക്കും. പതിമൂന്ന് വേദികളിലായി നാലായിരത്തോളം പ്രതിഭകൾ പങ്കെടുക്കുന്ന കലാ മത്സരങ്ങൾ നരിക്കുനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഇ.എം.എസ് സ്റ്റേഡിയം, ഹരിശ്രീ വിദ്യാപീഢം, നരിക്കുനി എ.യു.പി സ്‌കൂള്‍, പാറന്നൂര്‍ ജി.എം.എല്‍.പി സ്‌കൂള്‍, പാറന്നൂര്‍ മദ്‌റസ, സഹകരണ ബാങ്ക് ഓഡിറ്റോറിയം എന്നിവിടങ്ങളിലായി നടക്കും. ഭക്ഷണ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ ഭക്ഷണശാല ഒരുക്കിയിട്ടുണ്ട്. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് നടക്കുന്ന കലോത്സവം പ്ലാസ്റ്റിക് മുക്തമാക്കിയാണ്  നടത്തുന്നത്.