ജനത്തിന് കേന്ദ്ര ഷോക്ക് ; വൈദ്യുതി നിരക്ക് വര്‍ഷാവര്‍ഷം പുതുക്കണം -
;12-11-2023
ചെലവിന് ആനുപാതികമായി എല്ലാവര്‍ഷവും മാര്‍ച്ച് ആദ്യം വൈദ്യുതിനിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. വൈദ്യുതി വിതരണച്ചെലവ് പ്രതിഫലിപ്പിക്കുന്ന വിധത്തിലാവണം നിരക്ക് പുതുക്കേണ്ടതെന്ന നിര്‍ദേശത്തോടെ എല്ലാ വര്‍ഷവും വൈദ്യുതിനിരക്ക് ഉയരുമെന്നുറപ്പായി. സാമ്പത്തികവര്‍ഷം ആരംഭിക്കും മുമ്പ് തന്നെ നിരക്ക് പുതുക്കണം. സംസ്ഥാനങ്ങള്‍ക്ക് ഇഷ്ടാനുസരണം സബ്‌സിഡി അനുവദിക്കാമെങ്കിലും തുക മുൻകൂറായി നല്‍കണമെന്നും സംസ്ഥാന ഊര്‍ജമന്ത്രിമാരുടെ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി ആര്‍.കെ.സിങ് വ്യക്തമാക്കി. എല്ലാ സര്‍ക്കാര്‍വകുപ്പുകളും പ്രീ-പെയ്ഡ് മീറ്റര്‍ സംവിധാനത്തിലേക്ക് മാറണം. വൈദ്യുതി ഉല്പാദന, വിതരണ കമ്പനികളുടെ പ്രവര്‍ത്തനം അതത് സംസ്ഥാനങ്ങളിലെ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥിരമായി വിലയിരുത്തണം. ബില്ലിങ്ങില്‍ 87 ശതമാനത്തിനും കളക്ഷനില്‍ 97 ശതമാനത്തിനും മുകളില്‍ കാര്യക്ഷമത ഉറപ്പാക്കണം.
*പ്രധാന നിര്‍ദ്ദേശങ്ങള്‍*
🔰 പുതിയ കണക്ഷൻ നല്‍കുന്നതിന് സമയദൈര്‍ഘ്യം കുറയ്ക്കണം.
🔰 സ്മാര്‍ട്ട് മീറ്ററിങ്ങിന് മുന്തിയ പരിഗണന വേണം.
🔰 നവീന ഊര്‍ജപദ്ധതികളുടെ കമ്മിഷനിങ്ങിന് മുൻഗണന നല്‍കണം.
🔰 ഊര്‍ജോല്പാദനശേഷി കൂട്ടാനാവശ്യമായ പദ്ധതി വേണം.
🔰 ഊര്‍ജ ആവശ്യകത മുന്നില്‍ക്കണ്ട് കല്‍ക്കരി സംഭരിക്കണം.
🔰 കാര്‍ഷികമേഖലയ്ക്ക് സൗരോര്‍ജത്തെ കൂടുതല്‍ ആശ്രയിക്കണം.
🔰 വൈദ്യുതിനിലയങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിച്ച് ലോഡ്‌ഷെഡിങ് സാഹചര്യം ഒഴിവാക്കണം.
/
🔰 വൈദ്യുത നിലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഫെബ്രുവരി 24ന് മുമ്പ് തീര്‍ക്കണം.

0 അഭിപ്രായങ്ങള്‍