എരവന്നൂർ എ.യു.പി സ്കൂളിലെ അധ്യാപകരെ മർദിച്ചതിൽ പ്രതിഷേധം കനക്കുന്നു :-
നരിക്കുനി: എരവന്നൂർ എ.യു.പി സ്കൂളിലെ സ്റ്റാഫ് കൗൺസിൽ യോഗത്തിലേക്ക് ഇരച്ചു കയറി ആ വിദ്യാലയത്തിലെ അധ്യാപികയായ സുപ്രീന ടീച്ചറുടെ ഭർത്താവും ബി.ജെ.പി യുടെ അധ്യാപക സംഘടനയായ എൻ.ടി.യു ജില്ലാ നേതാവുമായ പോലൂർ എ.എൽ.പി സ്കൂളിലെ അധ്യാപകനുമായ ഷാജി, അധ്യാപികമാർ ഉൾപ്പെടെയുള്ളവരെ ക്രൂരമായി മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതിൽ പി.ടി.എ കമ്മിറ്റിയുടെയും വിവിധ അധ്യാപക സംഘടനകളുടേയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
എരവന്നൂർ എ.യു.പി സ്കൂൾ അധ്യാപികയായ സുപ്രീന ടീച്ചർ 15 ദിവസം മുമ്പ് ഒരു വിദ്യാർത്ഥിയെ മുഖത്തടിക്കുകയും പരാതി പറഞ്ഞ രക്ഷിതാവിനോട് മോശമായി സംസാരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ രക്ഷിതാവ് പരാതിപ്പെടുകയും ചെയ്തു. ഇതിന്റെ ഔദ്യോഗിക നടപടികൾ നടന്ന് വരികെ പ്രസ്തുത അധ്യാപിക ഈ വിദ്യാലയത്തിലെ മറ്റൊരധ്യാപകനെതിരെ ഒരു വ്യാജ പരാതി വിവിധ വകുപ്പുകളിൽ ടീച്ചറുടെ ഫോണിലൂടെ അറിയിക്കുകയും അത് അന്വേഷണം നടത്തിയപ്പോൾ പരാതി തീർത്തും വ്യാജമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. വിദ്യാലയത്തിലെ ക്ലാസ് പി.ടി.എ യോഗത്തിന് ശേഷം നടന്ന സ്റ്റാഫ് കൗൺസിൽ യോഗത്തിൽ ഇക്കാര്യം ഉൾപ്പടെ ചർച്ചയായ ഘട്ടത്തിൽ ടീച്ചർ മുൻകൂട്ടി വിളിച്ചറിയിച്ച പ്രകാരം ടീച്ചറുടെ ഭർത്താവും വിവിധ ക്രിമിനൽ വിജിലൻസ് കേസുകളിൽ പ്രതിയുമായ ഷാജി മാസ്റ്റർ പ്രകോപനപരമായി യോഗത്തിലേക്ക് ഇരച്ച് കയറുകയും കേട്ടാലറക്കുന്ന അസഭ്യ വർഷത്തോടെ അധ്യാപികമാർ ഉൾപ്പെടെയുള്ളവരെ ക്രൂരമായി മർദിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്ത് വന്നപ്പോൾ തെറ്റിദ്ധാരണയുടെ ഭാഗമായി സമൂഹ മാധ്യമങ്ങളിലുൾപ്പെടെ എരവന്നൂർ എ.യു.പി സ്കൂളിൽ അധ്യാപകർ തമ്മിലടിച്ചു എന്ന രീതിയിൽ പ്രചരണം നടക്കുന്നുണ്ട്. ഇയാളൊഴികെ യോഗത്തിൽ പങ്കെടുത്തിരുന്ന എല്ലാവരും വിദ്യാലയത്തിലെ അധ്യാപകരാണ്. ദൃശ്യങ്ങളിലുള്ളത് പുറത്ത് നിന്നെത്തിയ ക്രിമിനലിനെ അക്രമണത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ്. ഇയാൾക്കെതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊണ്ടിട്ടില്ലെങ്കിൽ കടുത്ത പ്രതിഷേധം ഉയരുമെന്ന് വിവിധ അധ്യാപക സംഘടനകളും രക്ഷിതാക്കളും അറിയിച്ചിട്ടുണ്ട്.
അധ്യാപകരെ മർദ്ദിച്ച സംഭവം: KSTA പ്രതിഷേധ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു.
നരിക്കു നി : എരുവന്നൂർ എ.യു.പി.സ്കൂളിൽ സ്റ്റാഫ് കൗൺസിൽ നടക്കുമ്പോൾ സ്റ്റാഫ് റൂമിൽ അതിക്രമിച്ച് കയറി പ്രധാനാധ്യാപക നടക്കമുള്ളഅധ്യാപകരെ ക്രൂരമായി മർദ്ദിച്ച പോലൂർ എ.എൽ.പി സ്കൂൾ അധ്യാപകനും എൻ.ടി.യു ജില്ലാ നേതാവുമായ എം.പി. ഷാജിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.എ കൊടുവള്ളി ഉപജില്ല കമ്മറ്റി നരിക്കുനിയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കെ.എസ്.ടി.എ ജില്ലാ പ്രസിഡണ്ട് എൻ. സന്തോഷ്കുമാർ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. എര വന്നൂർ എ.യു.പി സ്കൂളിൽ ജോലി ചെയ്യുന്ന അധ്യാപികയുടെ ഭർത്താവ് കൂടിയായ എം.പി. ഷാജി യാതൊരു പ്രകോപനമില്ലാതെയാണ് അധ്യാപികമാരടക്കമുള്ളവരെ ചവിട്ടി വീഴ്ത്തുകയും മർദ്ദിച്ച് അവശരാക്കുകയും ചെയ്തത്. പരിക്കേറ്റ അഞ്ച് അധ്യാപകർ കോഴിക്കാട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. മർദ്ദനമേറ്റ അധ്യാപകരും സ്കൂൾ അധികൃതരും കാക്കൂർ പോലീസിൽ പരാതി നൽകി. പ്രതിഷേധ യോഗത്തിൽ കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ടി.സുനിൽകുമാർ . ടി.കെ. ബൈജു , സബ് ജില്ല പ്രസിഡണ്ട് ഹിബ് സുറഹ്മാൻ ,ട്രഷറർ കെ.കെ.ബാല ചന്ദ്രൻ ,എം.കെ. സിജു, സിയാ ഉൾ റഹ്മാൻ ഒ അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. സബ്ജില്ലാ സെക്രട്ടറി എ.ബിന്ദു സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി കെ.പി.അബ്ദുൽ ഹക്കിം നന്ദിയും പറഞ്ഞു,


0 അഭിപ്രായങ്ങള്